ദോഹ : ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ ബാസെം ഹമീദയ്ക്ക് ചരിത്ര നേട്ടം. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ താരം ഖത്തറിനായി സ്വർണ്ണമെഡൽ അണിഞ്ഞു. ......
തിരുവഞ്ചൂർ : ആർ എസ്സ് എസ്സ് ൻ്റെ പഴയ കാല പ്രവർത്തകനും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വടക്കേമഠത്തിൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ (64) അന്തരിച്ചു . സംസ്കാരം നാളെ (30- 9 - 2026
ബുധൻ ) 3 മണിക്ക് വീട്ടിലെ പൊതുദർശനത്തിന് ശേഷം മുട്ടമ്പലം ശ്മശാനത്തിൽ.
ഭാര്യ: തിരുവഞ്ചൂർ ലാളത്ത് കുടുംബാംഗം ഗീതാമണി (മുൻ പ്രഥമ അദ്ധ്യാപിക, തിരുവഞ്ചൂർ എൽ പി സ്കൂൾ).
മകൾ: ആർഷ .വി. ......
ബംഗളുരു: സംസ്ഥാന സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള പരീക്ഷകൾ നടത്തുന്ന കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ (കെപിഎസ്സി) നടന്നിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ കേന്ദ്ര ഏജൻസിയായ ഇഡി അന്വേഷിക്കുന്നുണ്ട് .
ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്ത് ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ഗാംഗ്വാറിന്റെ കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടു. ......
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ ഒക്ടോബർ മൂന്ന് വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ......
തിരുവനന്തപുരം: സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ യുഡിഎഫിന് തിരിച്ചടി. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം നഷ്ടമായി. ......
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' ദേശീയ അവാര്‍ഡിന് ഈ വര്‍ഷം അന്താരാഷ്ട്ര പ്രശസ്തനായ മികച്ച ചലചിത്ര കലാ സംവിധായകന് സാബു സിറില്‍ അര്‍ഹനായി. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പ്രവര്‍ത്തന മേഖലയായ ചലചിത്ര കലാ സംവിധാന രംഗത്ത് സമഗ്ര സംഭാവന നല്കിയ വ്യക്തിക്കാണ് രണ്ടാമത് അവാര്‍ഡ് സമ്മാനിക്കുന്നത്. ......
മൈസൂരു: സഹോദരനെ സ്കൂളിൽനിന്ന് വിളിക്കാനായി അമ്മയ്ക്കൊപ്പം എത്തിയ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. സ്കൂൾ ബസ് മുന്നോട്ടെടുത്തപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന കുഞ്ഞിനെ ഇടിക്കുകയും ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ......
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു സ്വർണത്തിളക്കം. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി നീരു ദണ്ഡ.......
ദോഹ: ഇൻകാസ് ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഗാന്ധി ജയന്തിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ, ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് നടക്കുക.
മഹത്തായ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഇൻകാസ് ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ......